ഞാന്‍ രണ്ടാം വര്‍ഷ മെഡിസിനു പഠിക്കുന്ന കാലം. ഒരു ദിവസം ഉച്ച കഴിഞ്ഞ് ഞാനും പൈലിയും കൂടി ബെബിച്ചായണ്റ്റെ ചായ കടയിലെക്ക് ഇറങ്ങി.
റോഡിനപ്പുറത്ത് ബോബന്‍ നില്‍ക്കുന്നു.
“എങ്ങോട്ടാ ബോബാ?”
“ഞാന്‍ പള്ളിയില്‍ കുമ്പസാരിക്കാന്‍ പോകുവാ”
അപ്പോള്‍ പൈലിക്ക് ഒരു ഐഡിയ “എടാ നമ്മക്ക് പടത്തിനു പോയാലോ?”"എണ്റ്റെ കയ്യില്‍ അഞ്ചു പൈസ ഇല്ല. ” ഞാന്‍ പറഞ്ഞു
“അതിനെന്താ ബോബണ്റ്റെ കയ്യില്‍ കാണും. ബൊബന്‍ മെസ്സ് സെക്രട്ട്രി അല്ലെ? അവണ്റ്റെ കയ്യില്‍ കാശ് കാണാതിരിക്കില്ല”
ഞങ്ങള്‍ അവണ്റ്റെ അടുത്തേക്കു നടന്നു.
“എടാ നിണ്റ്റെ കയ്യില്‍ 100 രൂപ എടുക്കാന്‍ ഉണ്ടോ?” ” കാശ് ഉണ്ട് പക്ഷെ ഇന്ന് വൈകിട്ട് മൊട്ടകാരണ്റ്റെ പറ്റ് തീര്‍ക്കാനുള്ളതാ” ബോബന്‍ പറഞ്ഞു
സിനിമ കാണാന്‍ യോഗ്മില്ല എന്നു വച്ച് ഞങ്ങള്‍ ചായകടയിലേക്ക് കയറി, രണ്ട് ചായയും പരിപ്പുവടയും പറഞ്ഞു. ആപ്പോള്‍ രാജേഷ് ബൈക്കില്‍ കടയുടെ മുന്‍പില്‍ വന്നു.
“അളിയ ആരെക്കിലും സിനിമക്ക് വരുന്നുണ്ടോ? ഒരു ടിക്കറ്റ് എക്സ്ട്രാ ഉണ്ട്”
കേട്ട പാതി കേള്‍ക്കാത്ത പാതി പൈയിലി ചാടി ബൈക്കിണ്റ്റെ പുറകില്‍ കയറി. അവനും പോയി!!
ബസ്സ് സ്റ്റൊപ്പിലെക്ക് നോക്കിയപ്പൊള്‍ അവിടെ ഞങ്ങളുടെ ബാച്ചിലെ പെണ്‍കുട്ടികളും ആയി ബോബന്‍ ബസ്സില്‍ കയറി പോകുന്നതു കണ്ടു. ഞാന്‍ ചായ കുടിച്ച് ഹോസ്റ്റലിലേക്ക് മടങ്ങി.
വൈകിട്ട് ഭക്ഷണം കഴിക്കാന്‍ ഉള്ള സമയമായിട്ടും ബോബനേ കണ്ടില്ല.
അവസാനം രാത്രി പന്ത്രണ്ട് മണി അയപ്പോള്‍ ബോബന്‍ എത്തി.
“എന്താട നീ ഇത്ര താമസിച്ചെ? പള്ളിയില്‍ ഒത്തിരി അളുണ്ടായിരുന്നൊ കുമ്പസാരിക്കാന്‍?”
“ഒന്നും പറയണ്ട അളിയാ, ഭയങ്കര തിരക്ക് ആയിരുന്നു”
“ബോബാ എതു പള്ളിയിലാ നീ കുമ്പസാരിക്കാന്‍ പോയത്?”
“എടാ ആ സ്കൂളിണ്റ്റെ അടുത്തുള്ള പള്ളിയിലാ”
“അവിടെ എന്തടാ ഡാന്‍സും പാട്ടും ഉണ്ടയിരുന്നൊ?”
“പള്ളിയില്‍ എവിടാടാ ഡാന്‍സും പാട്ടും?”
“നീ പോയ പള്ളിയില്‍ പൈയിലിയും ഉണ്ടായിരുന്നു. ആവന്‍ പറഞ്ഞു അവിടെ ഉശിരന്‍ പാട്ടും ഡാന്‍സും അടിയും ഇടിയും ഉണ്ടായിരുന്നു എന്ന്”
ബോബണ്റ്റെ മുഖം വാടി.
പൈയിലി സിനിമക്കു പൊയതു ബോബന്‍ അറിഞ്ഞിരുന്നില്ല!